മൂന്നു വയസുകാരിയെ പത്ത് ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അമ്മയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

single-img
31 March 2019

മൂന്നു വയസുകാരിയെ പത്ത് ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അമ്മയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം. യുവതിയുടെ കാമുകനും ബന്ധുവുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. ആന്ധ്രാപ്രദേശിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

മാർച്ച് 14 മുതൽ തന്റെ കുഞ്ഞിനെയും ഭാര്യയെയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ യുവതിയുടെ മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടു. എന്നാൽ യുവതിയും കുട്ടിയും ഇവിടെ എത്തിയിട്ടില്ലെന്ന് ഇവർ പോലീസിനെ അറിയിച്ചു.

മാർച്ച് 26 ന് യുവതി കുട്ടിയില്ലാതെ തനിയെ വീട്ടിൽ തിരിച്ചെത്തി. കുട്ടിയെ കാണാതായി 10 ദിവസങ്ങൾക്ക് ശേഷം മൂന്ന് വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് മനസിലാക്കിയതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാണാതായ കുട്ടിയാണിതെന്ന് വ്യക്തമായതോടെ പോലീസ് യുവതിയെ ചോദ്യം ചെയ്തു.

താൻ മകളുമായി ആന്ധ്രാപ്രദേശിലുള്ള കാമുകൻ ശിവ (32)യുടെ അടുത്തുപോയെന്നും അയാളും ബന്ധുവും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പിന്നീട് പോലീസിനോട് പറഞ്ഞു.