തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍

single-img
30 March 2019

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാൽ വിഗ്ധസംഘമെത്തി പരിശോധിച്ചതിന് ശേഷമേ മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ആരോഗ്യനില വീണ്ടും മോശമായതായി മനസിലാക്കിയത്.