യുഎഇയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്

single-img
30 March 2019

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ. 45 വയസുള്ള സ്വദേശി പൗരനാണ് അബുദാബി അപ്പീല്‍ കോടതി ശിക്ഷ വിധിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അതുവഴി തെറ്റായ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്.

രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും അപകടപ്പെടുത്തുന്ന തരത്തിലും സമൂഹത്തെ തെറ്റായി ബാധിക്കുന്ന തരത്തിലും ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.