സംസ്ഥാനത്തെ സ്‌കൂളുകളില്‍ അവധിക്കാല ക്ലാസ് നിരോധിച്ചു

single-img
30 March 2019

സംസ്ഥാനത്ത് അവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു. പ്രാഥമിക തലം മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്.

ഇനി ജൂണ്‍ ഒന്നാം തീയതി മാത്രമേ ക്‌ളാസുകള്‍ നടത്താവൂ. പരമാവധി പത്ത് ദിവസം വരെ ക്യാമ്പുകളും ശില്‍പശാലകളും പ്രത്യേക അനുമതിയോടെ നടത്താം. കടുത്ത ചൂടും വരള്‍ച്ചയും ഉള്ളതിനാല്‍ വേനകാല ക്ലാസുകള്‍ പാടില്ലെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.