സൗദിയില്‍ ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ

single-img
30 March 2019

സൗദിയില്‍ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ. പൊതു സംസ്‌കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം ശൂറാ കൗണ്‍സില്‍ പാസാക്കി. പൊതു സംസ്‌കാരത്തിനും അഭിരുചിക്കും നിരക്കാത്ത ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രം ധരിക്കലും നിയമം വിലക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു ഇരട്ടി തുക പിഴ ചുമത്തും.