പോക്ക് വരവ് അടക്കം വിവിധ ആവശ്യങ്ങൾക്കുള്ള സേവന നിരക്ക് കൂട്ടി

single-img
30 March 2019

പോക്ക് വരവ് അടക്കം വിവിധ ആവശ്യങ്ങൾക്കുള്ള സേവന നിരക്ക് റവന്യൂ വകുപ്പ് വർധിപ്പിച്ചു. ഇതു സംബന്ധിച്ച ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് പുറത്തിറങ്ങി. അ‍ഞ്ച് ശതമാനമാണ് നിരക്കുകൾ വർധിപ്പിച്ചത്.

സംസ്ഥാനത്തിന്റെ സമഗ്ര പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും നികുതിയേതര വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണു റവന്യൂവകുപ്പിന്റെ വിശദീകരണം. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്കുകൾ ബാധകമാകും. സർവേ, റീസർവേ ചാർജുകൾ, റവന്യു ഭൂമി വിവിധ ആവശ്യങ്ങൾക്ക് പാട്ടത്തിനു നൽകുന്നതിനുള്ള നിരക്കുകൾ തുടങ്ങിയവയും വർധിപ്പിച്ചിട്ടുണ്ട്.