പ്രിയങ്കയും നിക്കും വിവാഹമോചിതരാകുന്നു?

single-img
30 March 2019

കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹാഘോഷങ്ങൾ സംഘടിപ്പിച്ചത്. എന്നാലിപ്പോൾ ഈ താരജോഡികൾ വിവാഹമോചനത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഒരു മാസികയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഇരുവരും ഓരോ നിസാര കാര്യങ്ങളെയും സംബന്ധിച്ച് വഴക്കിടുകയാണെന്നും തിടുക്കപ്പെട്ടുള്ള വിവാഹമായതിനാൽ ഇപ്പോൾ പരസ്പരം പൊരുത്തപെടാനാകാതെ രണ്ടുപേരും വിഷമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രിയങ്ക വളരെ കൂൾ ആണെന്നാണ് നിക്ക് വിവാഹത്തിന് മുൻപ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രിയങ്കയുടെ അധികാര മനോഭാവമാവാണ് നിക്ക് കാണുന്നത്. പ്രിയങ്ക മുൻകോപക്കാരിയാണ്. വിവാഹാഘോഷങ്ങൾ കഴിയുന്നത് വരെ നിക്കിന് അതേക്കുറിച്ച് അറിയില്ലായിരുന്നു- റിപ്പോർട്ടിൽ പറയുന്നു.

നിക്കിന്റെ മാതാപിതാക്കൾ ഈ വിവാഹബന്ധം അവസാനിപ്പിക്കാൻ നിക്കിനോട് അഭ്യർഥിക്കുകയാണെന്നും കുടുംബവും കുട്ടികളുമൊക്കെയായി സെറ്റിൽ ആകാൻ താല്പര്യമുള്ള പക്വതയുള്ള യുവതിയാണ് പ്രിയങ്കയെന്നാണ് നിക്കിന്റെ വീട്ടുകാർ ധരിച്ചിരുന്നതെന്നും എന്നാൽ വെറും 21 വയസ്സിന്റെ പക്വത കാണിക്കുന്ന പാർട്ടികൾക്കും മറ്റും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയുമാണെന്ന് ഇപ്പോഴാണ് മനസിലാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു .

എന്നാൽ ഈ റിപ്പോർട്ടിനെതിരേ പ്രിയങ്കയുടെ ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്. പ്രായവ്യത്യാസത്തിന്റെ കാര്യത്തിൽ നിരവധി പേർ പരിഹസിച്ചിട്ടും വിമർശിച്ചിട്ടും തങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോയവരാണ് നിക്കും പ്രിയങ്കയുമെന്നും ഇരുവരും തങ്ങളുടെ ജീവിതത്തിൽ ഏറെ സന്തുഷ്ടരാണെന്നും വെറുതെ അപവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇവർ ആവശ്യപെടുന്നു .