‘മുരളീധരന്‍ ജയിക്കില്ലല്ലോ, ജയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലല്ലോ’; കുമ്മനം രാജശേഖരന്‍

single-img
30 March 2019

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ജയിക്കില്ലെന്ന് ബിജെപി നേതാവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. വടകരയില്‍ കെ മുരളീധരന്‍ ജയിച്ചാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കുമ്മനത്തിന്റെ മറുപടി. ഇക്കുറി തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ താന്‍ വിജയിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് ലൈവില്‍ അദ്ദേഹം പറഞ്ഞു.

മോദി ഒരു പ്രതീകമാണെന്നും ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും കുമ്മനം പ്രശംസിച്ചു. ’60 കൊല്ലം കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യങ്ങളാണ് മോദി അഞ്ച് കൊല്ലം കൊണ്ട് സാധിച്ച് തെളിയിച്ചത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് മോദി. അതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ച് സംസാരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.