തൻ്റെ യാത്രക്കാരെ ചൂടിൽ നിന്നും രക്ഷിക്കുവാൻ ഓട്ടോറിക്ഷ ഓലമേഞ്ഞ് ജിനേഷ്

single-img
30 March 2019

തൻറെ ഓട്ടോയിൽ കയറുന്ന യാത്രക്കാരെ ചൂടിൽ നിന്നും രക്ഷിക്കുവാൻ ഫോട്ടോയിൽ ഓലമേഞ്ഞ് ആലപ്പുഴ സ്വദേശി ജിനേഷ്. ജിനേഷിൻ്റെ പരിശ്രമം പാഴായില്ല. ഓട്ടോയിൽ കയറിയാൽ ചൂട് അധികം ഏൽക്കുന്നില്ലെന്ന് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു. നിരത്തിലൂടെ ഓടുന്ന ഓട്ടോ കാണുവാൻ ഗ്ലാമർ ഇല്ലെങ്കിലും തൻറെ പരീക്ഷണം വിജയിച്ച സന്തോഷത്തിലാണ് ജിനേഷ്.

മാസങ്ങൾക്ക് മുൻപ് നടത്തിയ ഒരു രാമേശ്വരം യാത്രയിൽ നിന്നുമാണ് ജിനേഷിനു് ഈ ഐഡിയ ലഭിച്ചത്.  കേരളത്തെക്കാൾ ചൂട് കൂടുതലുള്ള രാമേശ്വരത്ത് ഓട്ടോറിക്ഷകൾ ഓലക്കുട കൂടിയാണ് സഞ്ചരിക്കുന്നത്. ചൂടിനെ പിടിയിലേക്ക് വഴുതിവീണ കേരളത്തിൽ എന്തുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കികൂടാ എന്ന് ജിനേഷ് ചിന്തിച്ചു. ആ ചിന്ത പ്രാവർത്തികം ആയപ്പോൾ ഫലം പോസിറ്റീവായിരുന്നു.

പതിമൂന്നു വർഷമായി ഓട്ടോറിക്ഷ തൊഴിലാളിയാണ് ജിനേഷ്. പണ്ടേ പരീക്ഷണം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും  വീടുകളിൽ കൂടി ഇത്തരം പദ്ധതികൾ ചെയ്താൽ ചൂടുകുറയ്കാമെന്നും ജിനേഷ് അഭിപ്രായപ്പെട്ടു.