കള്ളവോട്ട് ചെയ്തില്ലെങ്കില്‍ സുധാകരന്‍ ഒരു ലക്ഷം വോട്ടിനു തോല്‍ക്കുമെന്ന് ഇ.പി.ജയരാജന്‍

single-img
30 March 2019

യുഡിഎഫ് കള്ളവോട്ട് ചെയ്തില്ലെങ്കില്‍ കെ. സുധാകരന്‍ ഒരു ലക്ഷം വോട്ടിനു തോല്‍ക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. കള്ളവോട്ടിനെക്കുറിച്ച് ആരോപണം ഉന്നയിക്കുന്ന കെ.സുധാകരന്‍ ഉദുമയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്ത ആളാണ്.

തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണു കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. പരസ്യമായും ഫോണിലൂടെയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. മസില്‍ പവര്‍ ഉപയോഗിച്ചു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അലോസരപ്പെടുത്താനാണു ശ്രമം.

അക്രമരാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞു ചിലര്‍ മാലാഖമാരാകാന്‍ ശ്രമിക്കുകയാണ്. സേവറി ഹോട്ടലിലെ ബോംബേറും നാല്‍പാടി വാസു വധവും ചീമേനിയിലെ കൂട്ടക്കൊലയുമൊന്നും ജനം മറന്നിട്ടില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.