ഒരു മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ; ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യ എത്രയോ മുമ്പ് ഇന്ത്യയ്ക്കുണ്ടെന്നും ചിദംബരം

single-img
30 March 2019

വിഡ്ഢിയായ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുത്തൂവെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബുദ്ധിയുള്ള സര്‍ക്കാര്‍ പ്രതിരോധ കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുമെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച വിവരം അറിയിച്ച മോദിയെ പരിഹസിച്ചായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ കഴിഞ്ഞ ദിവസം മാറിയിരുന്നു. യു.എസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന് മുമ്പ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരുന്നു. ഇതിന് പിന്നാലൊയാണ് വിമര്‍ശനവുമായി പി.ചിദംബരം രംഗത്തെത്തുന്നത്. നേരത്തെ മോദിയുടെ പ്രസംഗത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിരുന്നു.