4 നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍

single-img
30 March 2019

ചെന്നൈയില്‍ നാലു നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈ മാധവറാം നിവാസിയായ ഭാസ്‌ക്കര്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റിലാകുന്നത്. ജനിച്ച് അധിക ദിവസമാകാത്ത നാലു നായ്ക്കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.

ആള്‍മൈറ്റി ആനിമല്‍ കെയര്‍ ട്രസ്റ്റ് എന്ന സംഘടനയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. ചെന്നൈയിലെ മധുര്‍ നിവാസികളിലൊരാള്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

തെളിവ് സഹിതം പൊലീസിനെ ഏല്‍പ്പിച്ചതോടെ ഭാസ്‌ക്കര്‍ കയ്യോടെ പിടിയിലായി. നായ്ക്കുട്ടികളെ ഇതിനും മുമ്പും ഭാസ്‌ക്കര്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐപിസി 294–ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.