ഗൾഫിലേക്കുളള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി

single-img
29 March 2019

വിമാനക്കമ്പനികൾ ഗൾഫിലേക്കുളള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി. സ്കൂളുകൾ അടയ്ക്കുന്നതിനാൽ ഗൾഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്ക് മുൻനിർത്തിയാണ് വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചത്.

ദുബായിലേക്ക് 5,000 രൂപവരെയുളള നിരക്ക് 18,000 രൂപവരെ നൽകേണ്ട അവസ്ഥയാണ്. ഷാർജ, അബുദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നൽകണം. ജിദ്ദയിലേക്ക് നിലവിൽ 15,500 രൂപയ്ക്ക് ലഭിക്കുന്ന നിരക്ക് 26,000 രൂപയായി ഉയർത്തി. റിയാദിലേക്ക് 12,400 രൂപയിൽനിന്ന് 24,000 രൂപയിലേക്കും ദമാമിലേക്ക് 22,000 രൂപയായും ഉയർന്നു. ദോഹ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ രാജ്യങ്ങളിലേക്കും നിലവിലെ നിരക്കിേനക്കാളും 5,000 മുതൽ 10,000വരെ വർധനവുണ്ട്.