നന്ദി ലാലേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഈ അവതാരപിറവിക്ക്: ലൂസിഫറിന് അഭിനന്ദനങ്ങളുമായി സംവിധായകൻ ശ്രീകുമാർ മേനോൻ

single-img
29 March 2019

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. ലൂസിഫറിനേയും അണിയറപ്രവര്‍ത്തകരേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരേയും എടുത്തു പറഞ്ഞുകൊണ്ടാണ്  അദ്ദേഹം പ്രശംസ അറിയിച്ചിരിക്കുന്നത്.

കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവാണ് ലൂസിഫര്‍ എന്നാണ്  ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ചിത്രം സംവിധാനം ചെയ്തതിലൂടെ മോഹന്‍ലാല്‍ ഫാന്‍സ് എല്ലാം പൃഥ്വിരാജിന്റെ ഫാന്‍സായെന്നും ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. മഞ്ജു വാര്യര്‍, ടൊവിനോ, വിവേക് ഒബ്രോയ്, ആന്‍രണി പെരുമ്പാവൂര്‍, മുരളി ഗോപി സുജിത് വാസുദേവ് എന്നിവരെ എല്ലാം പ്രശംസിക്കുന്നുണ്ട്.

ശ്രീകുമാർ മേനോൻ്റെ പോസ്റ്റിന് താഴെ  ട്രോളുമായി ആരാധകരും എത്തിക്കഴിഞ്ഞു. സിനിമ എങ്ങനെ സംവിധാനം ചെയ്യണമെന്ന് പൃഥ്വിരാജിനെ കണ്ട് പഠിക്കാനാണ് ആവശ്യപ്പെടുന്നത്. കൂടാതെ ചിത്രത്തെക്കുറിച്ച് ഹൈപ്പുണ്ടാക്കുന്നത് കുറക്കണമെന്നും ആരാധകര്‍ ഉപദേശിക്കുന്നുണ്ട്.

ശ്രീകുമാര്‍ മേനോന്റെ  ഫേസ്ബുക്ക് പോസ്റ്റ്:

രാജാവ് ഒന്നേ ഉള്ളൂ.കേരളത്തില്‍ Lucifer എന്ന പേരില്‍ ആണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍. പ്രിത്വിരാജ്, ഇന്ന് ഞങ്ങള്‍ ലാല്‍ ഫാന്‍സ് മൊത്തമായും താങ്കളുടെ ഫാന്‍സ് ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.

മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദര്‍ശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കള്‍ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടന്‍ ഫാന്‍ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകള്‍ക്ക് .ലുസിഫര്‍ രാജാവ് ബോക്‌സ് ഓഫിസില്‍ നീണാള്‍ വാഴട്ടെ