ശോഭ സുരേന്ദ്രന‌് വീണ്ടും കോടതിയുടെ വിമര്‍ശനം

single-img
29 March 2019

വാറണ്ടായിട്ടും കോടതിയിൽ ഹാജരാവാത്ത ബിജെപി നേതാവ‌് ശോഭ സുരേന്ദ്രന‌് കോടതിയുടെ പഴി.  ജാമ്യസംഖ്യയായ 40,000 രൂപ കോടതി കണ്ടുകെട്ടിയ ശേഷം പുതിയ ജാമ്യക്കാരുടെ പേരിൽ  ജാമ്യം അനുവദിച്ചു. കോടതിയിൽ ഹാജരായി ജാമ്യമെടുക്കാൻ ശ്രമിച്ചപ്പോഴാണ‌് നടപടി. 

ശബരിമല വിഷയത്തിൽ അനാവശ്യ ഹർജികൾ നൽകിയതിന‌് ശോഭ സുരേന്ദ്രന‌് ഹൈക്കോടതി 25,000 രൂപ പിഴ ശിക്ഷ  വിധിച്ചിരുന്നു. ഈ കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ പോവാതെ അഭിഭാഷകൻ മുഖേന  25,000 രൂപ പിഴയടച്ചിരുന്നു. 

തൃശൂർ പാലിയേക്കരയിലെ ടോൾ സമരത്തിന്റെ പേരിൽ പുതുക്കാട‌് പൊലീസ‌് രജിസ‌്റ്റർ ചെയ‌്ത കേസിൽ കോടതിയിൽനിന്ന‌് ജാമ്യമെടുത്തശേഷം ശോഭ കോടതിയിൽ ഹാജരായില്ല. ഇതേത്തുടർന്ന‌് കഴിഞ്ഞ തവണ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി താക്കീത‌് ചെയ‌്തിരുന്നു.