കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയ സംഭവം: ആർഎസ്എസ് നേതാവ്‌ കീഴടങ്ങി

single-img
29 March 2019

വീട്ടിലെ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന ബോംബു പൊട്ടി കുട്ടികൾക്കു പരുക്കേറ്റ കേസിൽ നടുവിൽ ആർഎസ്എസ് മണ്ഡലം പ്രചാരക് മുതിരമല ഷിബു കോടതിയിൽ കീഴടങ്ങി. ഷിബുവിന്റെ മകൻ രണ്ടാം ക്ലാസ് വിദ്യാർഥി ഗോകുൽ (7), അയൽവാസി ശിവകുമാറിന്റെ മകൻ ഏഴാം ക്ലാസ് വിദ്യാർഥി കജിൽ (12) എന്നിവർക്കാണു പരുക്കേറ്റത്. പക്ഷിക്കൂടിനു സമീപം കുട്ടികൾ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്ഫോടനം ഉണ്ടായത്.