ചൂട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റെഡ് അലർട്ട് നിർദേശങ്ങൾ പുറപ്പെടുവിച്ചു

single-img
29 March 2019

പുനലൂരിൽ ഇന്ന് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപം ഏറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് കടുത്ത ചൂട് ഒരാഴ്ച കൂടി തുടരും. അതീവ ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി.

ഇടുക്കി വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. മേഘാവരണം കുറഞ്ഞതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. ഇത് സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്നാണ് മുന്നറിയിപ്പ്.

ചൂട് കനത്തതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റെഡ് അലർട്ട് നിർദേശങ്ങൾ പുറപ്പെടുവിച്ചു.

  • സൂര്യാഘാതമേറ്റയാളെ ഉടൻ തണുപ്പുള്ള പ്രദേശത്തേക്ക് മാറ്റണം.
  • ശരീരത്തിൽ ധാരധാരയായി വെള്ളമൊഴിക്കണം. ധാരാളം വെള്ളം കുടിക്കാൻ നൽകണം.
  • ക്ഷീണം, മയക്കം, കടുത്ത തലവേദന, ദാഹം എന്നിവ മാറുന്നില്ലെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
  • വരണ്ട ശരീരം, ഉയർന്ന ശരീരതാപം, മാനസിക വിഭ്രാന്തി, അബോധാവസ്ഥ തുടങ്ങിയ സൂചനകൾ കാണുകയാണെങ്കിൽ ഉടൻ ആശുപത്രിയിലെത്തിക്കണം.
  • ശരീരത്തിലുണ്ടാകുന്ന പൊള്ളലുകൾ തൊടുകയോ പൊട്ടിക്കുകയോ ചെയ്യാതെ ഡോക്ടറുടെ നിർദേശപ്രകാരം ലേപനങ്ങൾ പുരട്ടുക.
  • പുറംജോലികളിൽ ഏർപ്പെടുമ്പോൾ സൺസ്ക്രീനുകൾ ഉപയോഗിക്കുക
  • കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായാധിക്യമുള്ളവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ പ്രത്യേക കരുതൽ എടുക്കണം.