പത്താം ക്ലാസ് വിദ്യാർത്ഥിനികളെ മൂന്ന് സഹപാഠികള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു

single-img
29 March 2019

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ സഹപാഠികളായ മൂന്ന് പേർ ചേർന്ന് തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഹിസാർ എന്ന സ്ഥലത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് പീഡനത്തിന് ഇരയായത്.

ഇരുവരും ഒരേ സ്കൂളിൽ പഠിക്കുന്നവരും ബന്ധുക്കളുമാണ്. ഇതിലൊരാൾ സുഹൃത്തായ പ്രവീണിനെ തന്റെ അമ്മ വീട്ടിലേക്ക് ക്ഷണിച്ചു. പ്രവീണിന്റെ ബൈക്കിൽ പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ബന്ധുവായ പെൺകുട്ടിയെയും ഒപ്പം കൂട്ടി.

എന്നാൽ പ്രവീൺ ഇരുവരെയും കൊണ്ട് ഹോട്ടലിലേക്കാണ് പോയത്. ഇവിടെയെത്തി ഇരുവരെയും ബലാത്സംഗം ചെയ്ത ശേഷം വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണിന്റെ രണ്ട് സുഹൃത്തുക്കളും ഹോട്ടലിൽ ഉണ്ടായിരുന്നു ഇവരും പെൺകുട്ടികളെ ബലാത്സംഗം ചെയ്തു.

ബന്ധുവായ പെൺകുട്ടിയെ മറ്റൊരു മുറിയിൽ എത്തിച്ചാണ് ബലാത്സംഗം ചെയ്തത്. സംഭവ ശേഷം ചിത്രീകരിച്ച ദൃശ്യങ്ങൾ പെൺകുട്ടികളെ കാണിച്ചു. പുറത്ത് പറഞ്ഞാൽ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനുശേഷം പെൺകുട്ടികളെ സ്കൂളിന്റെ സമീപത്ത് കൊണ്ടുപോയി വിട്ടു.

പിന്നീട്ഇവർ പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ പെൺകുട്ടികളിൽ ഒരാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.