ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ഗാന്ധി

single-img
29 March 2019

ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ഗാന്ധി. ദക്ഷിണേന്ത്യയിൽ മൽസരിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ല. പക്ഷെ അമേഠി എംപിയായിരിക്കുമെന്നതില്‍ സംശയമില്ലെന്ന് രാഹുൽ പറഞ്ഞു. ബിജെപി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുൽ രണ്ടാം മണ്ഡലത്തെക്കുറിച്ച് ആദ്യമായി മനസ്സു തുറന്നത്.