വീട്ടമ്മ വരവും ചെലവും എഴുതിയത് ഭര്‍ത്താവിന്റെ പാസ്പോര്ട്ടില്; ആകെ പൊല്ലാപ്പായി: വീഡിയോ
29 March 2019
‘ഇങ്ങനെ ഒരു ഗതി ആര്‍ക്കും വരുത്തരുതേ’ എന്നു പറഞ്ഞ് ഭര്‍ത്താവിന്റെ പാസ്പോര്ട്ടില് വീട്ടമ്മ വരവും ചെലവും എഴുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അച്ഛന്റെ പാസ്പോര്ട്ടില് അമ്മ കിട്ടാനും കൊടുക്കാനുമുള്ള പണത്തിന്റെ കണക്കുകളും ഫോണ്‍ നമ്പറുകളും എഴുതിവച്ചുവെന്ന് മകന് വീഡിയോയില്‍ പറയുന്നു.
പേജുകളില്‍ എഴുതിയതെല്ലാം മറിച്ചു കാണിക്കുന്നുമുണ്ട്. തനിക്കു തന്ന പൈസയുടെ കണക്കും ഇതിലുണ്ടെന്ന് മകന് വ്യക്തമാക്കുന്നു. അതേസമയം, ഇതു കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് ആയിരിക്കുമെന്ന സംശയം വീഡിയോ കണ്ട നിരവധിപ്പേര്‍ പ്രകടിപ്പിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞാലും പാസ്പോര്ട്ടില് ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.