അത് വെറും അപവാദം; ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കില്ല: നടി മാധുരി ദീക്ഷിത്

single-img
29 March 2019

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി നടി മാധുരി ദീക്ഷിത്. പൂനെയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മാധുരിയെത്തിയേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും മാധുരി ഐഎഎന്‍എസിനോട് വ്യക്തമാക്കി.

അത് വെറും അപവാദമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്‍തുണച്ച് താന്‍ മത്സരിക്കുന്നില്ല. അത്തരം സംശയങ്ങള്‍ക്ക് ഞാന്‍ മുമ്പെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഞാനുള്‍പ്പെടെ മൂന്ന് പേരെക്കുറിച്ച് അപവാദങ്ങളുണ്ടായിരുന്നു. എന്റെ കാര്യത്തില്‍ വ്യക്ത വരുത്തിയെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.