കെ. സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി.സി. ജോര്‍ജ്

single-img
29 March 2019

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി.സി. ജോര്‍ജ്. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ പി.സി. ജോര്‍ജിനെ കണ്ടപ്പോഴായിരുന്നു പ്രതികരണം. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും.

പി.സി. ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കെ. സുരേന്ദ്രനു വേണ്ടിയാണ് താന്‍ പത്തനംതിട്ടയില്‍ മല്‍സരരംഗത്തുനിന്ന് പിന്മാറിയതെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.