ക്രിസ് ഗെയ്‍ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നോ ? ആ ചിത്രത്തിന് പിന്നില്‍…

single-img
29 March 2019

തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്ന വേളയിലാണ് ചില ബിജെപി ഗ്രൂപ്പുകളില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്താൻ ഇറങ്ങി എന്ന വാര്‍ത്ത പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപ്പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്. കാവി കുറിയും, ബിജെപിയുടെ നിറത്തോട് ഇണങ്ങുന്ന കൂര്‍ത്തയും ധരിച്ചുള്ള ഗെയിലിന്‍റെ ചിത്രം ഈ പ്രചരണങ്ങളില്‍ ഉള്‍കൊള്ളിച്ചത് കാണാം.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗെയ്‍ലിന്റെ ചിത്രം വ്യാജമാണെന്ന് പൊളിച്ചടുക്കുകയാണ് ഇവിടെ. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എടുത്ത ചിത്രമാണിത്. ഷാളില്‍ താമര ചിഹ്നം ഫോട്ടോഷോപ്പില്‍ കൂട്ടിച്ചേര്‍ത്തും നെറ്റിയില്‍ കുങ്കുമക്കുറി വരച്ചു ചേര്‍ത്തുമാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഗെയ്‍ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് എടുത്ത ചിത്രത്തിലാണ് ഫോട്ടോഷോപ്പ് വിദ്യ. ഒറ്റനോട്ടത്തില്‍ തന്നെ വ്യാജനാണെന്ന് മനസിലാകുമെങ്കിലും ആയിരക്കണക്കിനാളുകളാണ് ഈ വ്യാജ ചിത്രം ഷെയര്‍ ചെയ്യുന്നത്.