പന്തളം കുടുംബം ബിജെപിക്കുവേണ്ടി പരസ്യപ്രചരണത്തിന് ഇറങ്ങില്ല: കാരണം കേന്ദ്രം ഇടപെട്ടില്ലെന്ന് ശശികുമാര വർമ്മ

single-img
28 March 2019

കേന്ദ്രം ഇടപെടാത്തതുകൊണ്ട് ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കുടുംബം. കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ പരസ്യപിന്തുണ നല്‍കുമായിരുന്നെന്നും പന്തളം കുടുംബം നിര്‍വാഹക സംഘം പ്രസിഡന്റ് ശശി കുമാര വര്‍മ അറിയിച്ച്.

ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു. ബിജെപിക്ക് വേണ്ടി പന്തളം കുടുംബം പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്തളം കുടുംബത്തിന്റെ പിന്തുണ ബി.ജെ.പി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.