മാന്യമായ മറുപടി ലഭിക്കണമെങ്കിൽ മാന്യമായി സംസാരിക്കുക; അല്ലെങ്കിൽ ഞങ്ങൾ വേറെ ആളെ വിളിക്കും: ദീപാ നിശാന്തിന് മറുപടിയുമായി റിജിൽ മാക്കുറ്റി

single-img
28 March 2019

ആലത്തൂർ  ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി  രമ്യ ഹരിദാസിൻ്റെ പ്രചരണ വിഷയവുമായി ബന്ധപ്പെട്ട് ദീപ നിശാന്തിനെതിരെ  യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഇടതുപക്ഷം ചേർന്ന് നടന്നാൽ ഹൃദയപക്ഷമെന്നു സഖാക്കളെ പറ്റിക്കാമെന്നും എന്നാൽ  ഞങ്ങൾക്ക് അത് കപടപക്ഷവും ഉദരനിമിത്തവും ആയിട്ടേ കാണാൻ ആകുവെന്നു റിജിൽ മാക്കുറ്റിതൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രമ്യ_ഹരിദാസ് പാട്ടുപാടി വോട്ടുചോദിക്കുമ്പോൾ ദീപയുടെ ഏത് ഭാഗത്താണ് കുരു പൊട്ടുന്നത്. രമ്യ രമ്യമായി പ്രചാരണം നടത്തുമ്പോൾ ദീപയുടെ ഏത് ഹർമ്യമാണ് പൊളിഞ്ഞു വീഴുന്നത്. പറയണം കുളിർ മിസ്സേ…ഇടതുപക്ഷ രാഷ്ട്രീയം കപടമുഖം ചാർത്തിയ ചിരിയല്ല രമ്യയുടേത്. കസവിട്ട സാരികളുടെ കുടമാറ്റമല്ല അവളുടെ വസ്‌ത്രരീതി. കറ്റാർവാഴ കുഴമ്പിട്ട് കൈതപ്പൂ ചൂടിയ മുടിയല്ല രമ്യയുടേത്. അവളുടെ നിറം വെയിലുകൊള്ളാതെ വെളുപ്പിച്ച് എടുത്തുമല്ല. അവളുടെ ഉടൽ ക്യാറ്റ് വോക്കിൽ ശീലിച്ചതുമല്ല. അവളൊരു സവർണ്ണ സ്വരൂപ ബിംബമല്ല. സർവോപരി അവളരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ല- റിജിൽ പറയുന്നു.

മാന്യമായ മറുപടി ലഭിക്കണമെങ്കിൽ മാന്യമായി സംസാരിക്കുക. അല്ലെങ്കിൽ ഞങ്ങൾ വേറെ ആളെ വിളിക്കും. പിന്നെ ‘മീരാ’വിലാപം നടത്തി ആളെ കൂട്ടരുതെന്നും റിജിൽ പറയുന്നുണ്ട്.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ദീപ നിശാന്ത് എന്ന കവിതാ മോഷ്ടാവിനോട്

ചില ചോദ്യങ്ങൾ

#രമ്യ_ഹരിദാസ് പാട്ടുപാടി വോട്ടുചോദിക്കുമ്പോൾ ദീപയുടെ ഏത് ഭാഗത്താണ് കുരു പൊട്ടുന്നത്. രമ്യ രമ്യമായി പ്രചാരണം നടത്തുമ്പോൾ ദീപയുടെ ഏത് ഹർമ്യമാണ് പൊളിഞ്ഞു വീഴുന്നത്. പറയണം കുളിർ മിസ്സേ…ഇടതുപക്ഷ രാഷ്ട്രീയം കപടമുഖം ചാർത്തിയ ചിരിയല്ല രമ്യയുടേത്. കസവിട്ട സാരികളുടെ കുടമാറ്റമല്ല അവളുടെ വസ്‌ത്രരീതി. കറ്റാർവാഴ കുഴമ്പിട്ട് കൈതപ്പൂ ചൂടിയ മുടിയല്ല രമ്യയുടേത്. അവളുടെ നിറം വെയിലുകൊള്ളാതെ വെളുപ്പിച്ച് എടുത്തുമല്ല. അവളുടെ ഉടൽ ക്യാറ്റ് വോക്കിൽ ശീലിച്ചതുമല്ല. അവളൊരു സവർണ്ണ സ്വരൂപ ബിംബമല്ല. സർവോപരി അവളരുടെയും ഒരു വരി കവിത കട്ട് എഴുതി മാനം കളഞ്ഞവളുമല്ല. അവൾ- ഗാന്ധിജി സ്നേഹത്തോടെ, അനുകമ്പയോടെ, അതിലേറെ അഭിമാനത്തോടെ ഈ നാടിന്റെ നെഞ്ചോട് ചേർത്തു വിളിച്ച ഹരിജനങ്ങളിൽ ഒരുവളാണ്..അവളെകുറിച്ച് ഇനി ഒരക്ഷരം മോശം പറഞ്ഞാൽ അവനവന്റെ കുഴികുത്തൽ ആയിത്തീരും ദീപേ…

ഇടതുപക്ഷം ചേർന്ന് നടന്നാൽ ഹൃദയപക്ഷമെന്നു സഖാക്കളെ പറ്റിക്കാം. ഞങ്ങൾക്ക് അത് കപടപക്ഷവും ഉദരനിമിത്തവും ആയിട്ടേ കാണാൻ ആകു. ഭൂതകാലത്തെ കുളിരല്ല, വർത്തമാന കാലത്തെ ചൂടാണ് രാഷ്ട്രീയം. അല്ലാതെ ഭാവി ഓർത്തുള്ള വിറയലല്ല.

ഒരു കാര്യം കൂടി പറയാം. മാന്യമായ മറുപടി ലഭിക്കണമെങ്കിൽ മാന്യമായി സംസാരിക്കുക. അല്ലെങ്കിൽ ഞങ്ങൾ വേറെ ആളെ വിളിക്കും. പിന്നെ ‘മീരാ’വിലാപം നടത്തി ആളെ കൂട്ടരുത്.

പറ്റിയത് പറ്റി, ഒന്നുല്ലേലും ഒരു ടീച്ചർ ആണെന്നല്ലേ വെപ്പ്. സത്യം പറ ടീച്ചർ, രമ്യ ഹരിദാസിനെതിരെയുള്ള പോസ്റ്റ്‌ സ്വന്തമായി എഴുതിയതാണോ അതോ….. ഇനി ആ ‘ചിത്രഗുപ്തൻ’ എങ്ങാനും…?? സത്യം പറഞ്ഞോ ഇല്ലേൽ കുളിരൊക്കെ നിമിഷങ്ങൾ കൊണ്ട് മലരാകും, മറക്കണ്ട…