ന്യുസിലാൻഡ് പ്രധാനമന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൺ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്: മറുപടിയുമായി ജ​സീ​ന്തയും

single-img
28 March 2019

ന്യൂ​സ്ല​ൻ​ഡ് ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ മു​സ്ലീം പ​ള്ളി​ക​ളി​ൽ വെ​ടി​വെ​യ്പ്പു​ണ്ടാ​യതും അതിനെതുടർന്നുള്ള സംഭവങ്ങളും ലോകം ആകംക്ഷയോടെയാണ് വീക്ഷിച്ചത്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രോ​ട് ന്യൂസിലാൻഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ണി​ന്‍റെ സ​ഹാ​നു​ഭൂ​തി ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ഹൃ​ദ​യം കവർന്നിരുന്നു. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ ജ​സീ​ന്ത ത​ല​യി​ൽ ത​ട്ട​മി​ട്ട​തും ലോ​ക ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

ഇതിനിടെ ജ​സീ​ന്ത​യെ കാ​ണാ​നെ​ത്തി​യ യു​വാ​വ് ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ജ​സീ​ന്ത ന​ൽ​കി​യ മ​റു​പ​ടി​ സോഷ്യൽമീഡിയയിൽ വെശറലായിരിക്കുകയാണ്.

“നി​ങ്ങ​ൾ കാ​ര​ണ​മാ​ണ് ഞാ​ൻ ഇ​ന്നി​വി​ടെ വ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഞാ​ൻ ക​ര​യു​ക​യാ​യി​രു​ന്നു. നി​ങ്ങ​ളെ മ​റ്റ് നേ​താ​ക്ക​ളും ക​ണ്ടു പ​ഠി​ക്ക​ട്ടേ​യെ​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ച്ചു. നി​ങ്ങ​ളും ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണം ന​മ്മ​ളെ അ​ള്ളാ​ഹു സ്വ​ർ​ഗ​ത്തി​ൽ ഒ​ന്നി​ച്ചു ചേ​ർ​ക്ക​ട്ട’.- ജസീന്തയെ കാണാനെത്തിയ യു​വാ​വ് ഇങ്ങനെയാണ് പറഞ്ഞത്.

“ഇ​സ്ലാം പ​ഠി​പ്പി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​മാ​ണ്. ആ ​മ​നു​ഷ്യ​ത്വം എ​നി​ക്കു​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം’. ജ​സീ​ന്ത മ​റു​പ​ടി ന​ൽ​കി. ജ​സീ​ന്ത​യു​ടെ വാ​ക്കു​ക​ൾ ലോകം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.