സ്ത്രീകൾ ഓടിക്കുന്ന ബുള്ളറ്റുകളുടെ അകമ്പടിയോടെ കുമ്മനം രാജശേഖരൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

single-img
28 March 2019

തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാളെ രാവിലെയാണ് പത്രിക സർമ്മിക്കുവാനായ് കുമ്മനം എത്തുന്നത്.

പത്രിക സമർപ്പിക്കുവാനായ് കുമ്മനം പുറപ്പെടുന്നത് കവടിയാർ ജംഗ്ഷനിൽ നിന്നുമാണ്. സ്ത്രീകൾ ഓടിക്കുന്ന ബുള്ളറ്റുകളുടെ അകമ്പടിയോടുകൂടിയാണ് കുമ്മനത്തിൻ്റെ പത്രികാ സമർപ്പണയാത്ര. കുടപ്പനക്കുന്ന് ജംഗ്ഷനിൽ വാഹനത്തിൽ എത്തിച്ചേരുന്ന കുമ്മനം അവിടെ നിന്ന് വാദ്യങ്ങളുടെ അകമ്പടിയോടെ കാൽനടയായി കളക്ടറേറ്റിലേക്ക് പോകും.