രാഹുല്‍ ക്ഷേത്രത്തില്‍ ഇരുന്നത് നമസ്‌കാരത്തിനെന്നപോല: യോഗി ആദിത്യനാഥ്

single-img
27 March 2019

കോണ്‍ഗ്രസിലെ പുതിയ തലമുറ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് ഇല്ലെങ്കില്‍ അവര്‍ക്ക് പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയമില്ല. രാഹുലിന്റെയും പ്രിയങ്കയുടെയും അയോധ്യ സന്ദര്‍ശനത്തെ പരിഹസിക്കുകയായിരുന്നു യോഗി.

രാഹുല്‍ ഗാന്ധി സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം നമസ്‌കരിക്കാനെന്നത് പോലെയായിരുന്നു ഇരുന്നത്. ഇത്തരത്തില്‍ ഇരിക്കുന്നത് കണ്ട പുരോഹിതന്‍ അദ്ദേഹത്തെ ശകാരിച്ചുവെന്നും ഇത് അമ്പലമാണെന്നും ചമ്രം പടിഞ്ഞ് ഇരിക്കണമെന്നും ഓര്‍മിപ്പിച്ചുവെന്നും യോഗി പറഞ്ഞു.

അനുകരിക്കുകയാണെങ്കിലും മനഃസാന്നിധ്യം വേണമെന്നും അദ്ദേഹം പരിഹസിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി.