സിങ്കം ലുക്കുമായി ടോവിനോ തോമസ്‌; ‘കല്‍ക്കി’യുടെ ചിത്രീകരണം ആരംഭിച്ചു

single-img
27 March 2019

ടോവിനോ തോമസ്‌ നായകനായെത്തുന്ന പുതിയ ചിത്രം കൽക്കിയുടെ ചിത്രീകരണമാരംഭിച്ചു. സിനിമയില്‍  പോലീസ് ഉദ്യോഗസ്ഥനായാണ് ടോവിനോയെത്തുന്നത്.

#Kalki starts rolling!! 😊

Posted by Tovino Thomas on Tuesday, March 26, 2019

പ്രവീൺ പ്രഭാറാം ആണ് സംവിധായകൻ. കട്ടമീശയുമായി തമിഴ് ചിത്രമായ  സൂര്യയുടെ സിങ്കം ലുക്കിലാണ് ടോവിനോയെത്തിയിരിക്കുന്നത്.
സുജിത് സുജാതൻ, പ്രവീൺ എന്നിവർ ചേർന്നാണ് കല്‍ക്കിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം .

ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോബ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.