സായി പല്ലവിയും സംവിധായകന്‍ എ.എല്‍. വിജയിയും വിവാഹിതരാകുന്നോ ?

single-img
27 March 2019

സായി പല്ലവിയും സംവിധായകന്‍ എ.എല്‍. വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത കുറച്ചുദിവസങ്ങളായി കോളിവുഡില്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിജയ്. വാര്‍ത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ് താനെന്നും വിജയ് മാധ്യമങ്ങളെ അറിയിച്ചു. തമിഴ്–തെലുങ്ക് മാധ്യമങ്ങളിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. സായി പല്ലവിയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണം എന്ന സിനിമ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു.