പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നഴ്‌സുമാരും ‘ഗര്‍ഭിണി’: വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ

single-img
27 March 2019

പോര്‍ട്ട്‌ലാന്‍ഡിലെ മെയ്‌നെ മെഡിക്കല്‍ സെന്ററിലാണ് ഈ കൗതുകക്കാഴ്ച. എണ്‍പത് നഴ്‌സുമാരാണ് ഈ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. അതില്‍ ഒന്‍പത് നഴ്‌സുമാരും ഗര്‍ഭിണികള്‍. ഈ നഴ്‌സുമാരില്‍ എട്ടുപേരും ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്‍വില്ലെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.

ഇതു വൈറലായതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.