Latest News, World

ഇന്ത്യയ്ക്ക് യുദ്ധഭ്രാന്ത്; തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ആശങ്ക; ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പിന് മുൻപ് എന്തെങ്കിലും സംഭവിക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുഎന്നും ഇന്ത്യയ്ക്ക് യുദ്ധഭ്രാന്താണെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.  

ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ആക്രമണമുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഇമ്രാൻ ഖാൻ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പാക് മണ്ണിൽ സ്വൈര്യ വിഹാരം നടത്താൻ തീവ്രവാദ സംഘങ്ങളെ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇത്തരത്തിലുള്ള തീവ്രവാദ ഗ്രൂപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുമ്പോൾ നമുക്ക് ഒരു നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. പുൽവാമയിലെ പോലെ ഇന്ത്യയിൽ എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം പാകിസ്താൻ ഏറ്റെടുക്കേണ്ടി വരുന്നത് അനുവദിക്കാനാവില്ലെന്നും ഇമ്രാൻ പറഞ്ഞു.


ഇപ്പോഴുള്ളത് പുതിയ പാകിസ്താൻ ആണ്. അവിടെ തീവ്രവാദത്തിന് സ്ഥാനമില്ല. ഇവിടെ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടി തുടങ്ങിക്കഴിഞ്ഞു. ഈ ഗ്രൂപ്പുകളുടെ ഘടനകൾ പൊളിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ പാകിസ്താനിൽ നടക്കുന്നത് ഇതിന് മുമ്പ് ഒരിക്കലും സംഭവിക്കാത്തതാണ് – ഇമ്രാൻ പറയുന്നു.