ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടി കങ്കണ റണൗത്ത്; 24 കോടി

single-img
27 March 2019

ബോളിവുഡിലെ സൂപ്പര്‍നായിക കങ്കണ റണൗത്ത് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിയ പ്രതിഫലം എത്രയെന്നോ 24 കോടി രൂപ. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിതകഥ സിനിമയാക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് താരം ഇത്രയും വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടത്.

ഇതു നല്‍കാന്‍ ചിത്രത്തിന്റെ നിര്‍മാതാവ് തയാറായതായും കങ്കണയുമായി കരാര്‍ ഒപ്പിട്ടതായും വാര്‍ത്തകള്‍ വരുന്നു. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടിയായി കങ്കണ റണൗത്ത് മാറിയിരിക്കുകയാണ്. തലൈവി എന്നാണ് ജയലളിത ചിത്രത്തിന്റെ പേര്. വിജയ് ആണ് സംവിധാനം. ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക.

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതില്‍ അഭിനയിക്കാന്‍ ദീപിക പദുക്കോണ്‍ 13 കോടി രൂപ വാങ്ങിയിരുന്നു. ഇതാണ് നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയുടെ റിക്കാര്‍ഡ്.