രാഹുലിന്‍റെ മിനിമം വരുമാനപദ്ധതിയെ വിമർശിച്ച നീതി ആയോഗ് ഉപമേധാവിക്ക് തെര. കമ്മീഷന്‍റെ നോട്ടീസ്

single-img
27 March 2019

ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മിനിമം വരുമാന പദ്ധതി (ന്യായ്) യെ രൂക്ഷഭാഷയിൽ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി yട്ടീoസ് അയച്ചു.

രാജ്യത്തിന്‍റെ  ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാനായി ‘ചന്ദ്രനെ’ വരെ വാഗ്ദാനം നൽകുകയാണ് കോൺഗ്രസെന്നായിരുന്നു രാജീവ് കുമാറിന്‍റെ വിമർശനം.

രാഹുൽ ഗാന്ധി പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത മിനിമം വരുമാനപദ്ധതി സാമ്പത്തിക ശാസ്ത്രത്തിന്‍റെയും സാമ്പത്തിക അച്ചടക്കത്തിന്‍റെയും പരീക്ഷകളിൽ അമ്പേ പരാജയപ്പെടുമെന്നും രാജീവ് കുമാർ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഒരു പദ്ധതി ഒരിക്കലും നടപ്പാകാൻ പോകുന്നില്ലെന്നും രാജീവ് കുമാർ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.