വെറും 17 മിനിറ്റുകൊണ്ട് മൊബൈല്‍ ഫുള്‍ചാര്‍ജ് ചെയ്യാം

single-img
27 March 2019

100വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയുമായി ഷവോമി. വെറും 17 മിനുറ്റ് കൊണ്ട് 100 ശതമാനവും ചാര്‍ജ് ആവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയുള്ള സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇത്രയും മിനുറ്റ് കൊണ്ട് ഫുള്‍ ചാര്‍ജാവുക. ഒപ്പോയുടെ 50വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഈ അതിവേഗ ചാര്‍ജര്‍.

ഓപ്പോ ചാര്‍ജറില്‍ 3,700 എംഎഎച്ച് ബാറ്ററി ഫോണ്‍ 17 മിനിറ്റില്‍ 65 ശതമാനം ചാര്‍ജ് ആയപ്പോള്‍, 100 വാട്ട് സൂപ്പര്‍ചാര്‍ജ് ടെക്‌നോളജി ചാര്‍ജര്‍ 4000 എംഎഎച്ച് ബാറ്ററി ഫോണ്‍ 17 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്തു. ചാര്‍ജറുകളുടെ നിര്‍മാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നും റെഡ്മി ഫോണുകള്‍ക്ക് വേണ്ടിയാണ് ഈ സാങ്കേതിക വിദ്യ ആദ്യം ഉപയോഗിക്കുകയെന്നും കമ്പനി മേധാവി ലു വെയ്ബിങ് പറഞ്ഞു.

സോഷ്യല്‍ മീഡിയ സേവനമായ വീബോയിലുടെയാണ് ഷാവോമി പുതിയ ചാര്‍ജര്‍ പ്രഖ്യാപിച്ചത്. ചാര്‍ജറിന്റെ മറ്റ് വിവരങ്ങള്‍ വ്യക്തമല്ല. ചാര്‍ജറിന്റെ ശേഷി പ്രകടമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റെഡ്മി ഫോണുകളിലാണ് പുതിയ സാങ്കേതിക വിദ്യ ആദ്യം പ്രയോഗിക്കുക എന്ന് വ്യക്തമാക്കിയെങ്കിലും ഏത് ഫോണ്‍ ആയിരിക്കും അതെന്ന് വ്യക്തമല്ല.

അധികം വൈകാതെ തന്നെ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 855 എസ്ഓസി ചിപ്പുമായെത്തുന്ന ഫോണിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി.