ബിഡിജെഎസ്: തുഷാർ തൃശൂരിൽ; വയനാട്ടിൽ പൈലി വാത്യാട്ട്

single-img
27 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും. വെള്ളിയാഴ്ച പ്രചാരണം തുടങ്ങുമെന്നും തുഷാര്‍ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെ വയനാട്ടില്‍ മത്സരിപ്പിക്കാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.

തൃശൂർ, വയനാട് മണ്ഡലങ്ങൾ ഒഴികെ 3 സീറ്റുകളിൽ സ്ഥാനാർഥികളെ ബിഡിജെഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആലത്തൂരിൽ ടി.വി. ബാബു, മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ എന്നിവർ സ്ഥാനാർഥികളാകും.

വയനാട്ടിലെ സ്ഥാനാര്‍ഥിയെ മാറ്റുമോ എന്നകാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് തുഷാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയാല്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ എത്തിയാല്‍ ശക്തനായ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തുഷാര്‍ ഇക്കാര്യം പറഞ്ഞത്.