പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​ര​ൻ ബ്ലാ​ക്ക് മ​ണി; നി​റ​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി എംഎം. മ​ണി​യെ അ​ധി​ക്ഷേ​പി​ച്ച് എ​ൻ പീ​താം​ബ​ര​ക്കു​റു​പ്പ്

single-img
26 March 2019

നി​റ​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി എം.​എം.​മ​ണി​യെ അ​ധി​ക്ഷേ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്. ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ സീ​റ്റി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ലാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ പ​രിഹാസം.

പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​ര​ൻ “​ബ്ലാ​ക്ക് മ​ണി’​യാ​ണെ​ന്നാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റി​പ്പി​ന്‍റെ പ​രാ​മ​ർ​ശം.  മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഈ ​സ​മ​യം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ​രാ​മ​ർ​ശി​ച്ചു​ള്ള മ​ന്ത്രി കെടി ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റും വി​വാ​ദ​മാ​യി​രു​ന്നു.