മോഹന്‍ലാലിനു വേണ്ടി വഴിമാറികൊടുത്ത് പൃഥ്വിരാജ്; വീഡിയോ

single-img
26 March 2019

ലൂസിഫര്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങളെല്ലാം എത്തുന്ന ചടങ്ങില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ് കാര്‍പ്പെറ്റിലൂടെ താരങ്ങളോരോന്നായി നടന്നുവരുന്നു. ഇരുവശവും കൂടി നില്‍ക്കുന്ന ആരാധകര്‍ക്ക് നേരെ കൈവീശി എല്ലാവരും നടന്നുപോവുകയാണ്.

പൃഥ്വിരാജും ഇത്തരത്തില്‍ നടന്നു വരുന്നതിനിടയിലാണ് തൊട്ടു പിന്നില്‍ മോഹന്‍ലാല്‍ എത്തുന്നത്. ആരാധകരുടെ ആവേശവും ആര്‍പ്പുവിളിയും കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറി നിന്നു. പിന്നീട് മോഹന്‍ലാല്‍ മുന്നില്‍ പോയ ശേഷമാണ് പൃഥ്വി നടന്നു തുടങ്ങിയത്. ആരാധകന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു യഥാർത്ഥ fan boy എങ്ങനെ ആയിരിക്കും???ദാ….ഇതുപോലെ ആയിരിക്കും! അയാൾ ആരായിരുന്നാലും😍😍😍 Respect great Prithvi👏

Posted by Cinema Pranthan on Monday, March 25, 2019
https://www.facebook.com/watch/?v=2211628675820038