കുമ്മനം രാജശേഖരന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

single-img
26 March 2019

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന്  വിജയാശംസകൾ നേർന്ന് മോഹൻലാൽ. മോഹൻലാലിന് പത്മഭൂഷൻ അവാർഡ് കിട്ടിയതിൽ അഭിനന്ദിക്കാൻ എത്തിയപ്പോൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മോഹൻലാൽ കുമ്മനത്തിന് വിജയാശംസകൾ നേർന്നത്. കുമ്മനം സ്വകാര്യ ഹോട്ടലിലെത്തിയാണ് മോഹൻലാലിനെ സന്ദർശിച്ചത്.

മോഹൻലാലിനെ സന്ദർശിച്ച വിവരം തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മോഹൻലാൽ ആശംസകൾ നേർന്നതായും കുമ്മനം കുറിച്ചു.

നേരത്തെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാലിനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹൻലാൽ നിലപാട് വ്യക്തമാക്കിയതോടെ അഭ്യൂഹ​ങ്ങൾ അവസാനിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ, എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ എന്നിവരുമായാണ് തിരുവനന്തപുരത്ത് കുമ്മനം ഏറ്റുമുട്ടുന്നത്.