പിണറായിക്കാെപ്പം നിൽക്കും, മമതയ്ക്ക് വേണ്ടി പ്രചരണം നടത്തും: ഇടതുപക്ഷത്തെ ഞെട്ടിച്ച് മമതാ ബാനർജിക്കു വേണ്ടി പ്രചരണം നടത്തുമെന്ന പ്രഖ്യാപനവുമായി കമലഹാസൻ

single-img
26 March 2019

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബംഗാളില്‍ എത്തിയപ്പോഴാണ് കമല്‍ഹാസന്‍  ഇക്കാര്യം പറഞ്ഞത്. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം അവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കമല്‍ഹാസന്‍ പറഞ്ഞു.

ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിക്കാണിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന കമല്‍ഹാസന്‍, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തൊടൊപ്പം നില്‍ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ്് പിണറായി വിജയനെ തുടര്‍ച്ചയായി കാണുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെ കമല്‍ഹാസന്‍ പുകഴ്ത്തുകയും ചെയ്തത് ഇതിന്റെ സൂചനയായാണ് എല്ലാവരും വിലയിരുത്തിയത്.

എന്നാല്‍ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

പഴയ ബന്ധം പുതുക്കുന്നതിനും തെരഞ്ഞെടുപ്പില്‍ ആശീര്‍വാദം തേടിയുമാണ് മമത ബാനര്‍ജിയെ സന്ദര്‍ശിക്കുന്നതെന്ന്് കമല്‍ഹാസന്‍ പറഞ്ഞു. ഇതിന്റെ കൂട്ടത്തിലാണ് മമതയ്ക്കായി തന്റെ സ്വന്തം പാര്‍ട്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കമല്‍ഹാസന്‍ പറഞ്ഞത്.