എംഎല്‍എമാര്‍ ലോക്‌സഭയിലേക്കു മല്‍സരിക്കുന്നതു തടയണം: ഹൈക്കോടതിയില്‍ ഹര്‍ജി

single-img
26 March 2019

എംഎല്‍എമാര്‍ ലോക്‌സഭയിലേക്കു മല്‍സരിക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. എറണാകുളം തിരുവാങ്കുളം സ്വദേശി എം.അശോകനാണ് ഹൈക്കോടതിയെ സമീപിച്ചത്. എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പിനു വീണ്ടും വലിയ തുക ചെലവാക്കേണ്ടി വരുമെന്നു ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴുള്ള ചെലവ് രാജി വയ്ക്കുന്ന എംഎല്‍എമാര്‍ വഹിക്കണമെന്ന് ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.