‘എന്റെ ആത്മാഭിമാനം മുറിപ്പെട്ടു’; ബിജെപി നേതൃത്വത്തോട് പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

single-img
26 March 2019

സിറ്റിംഗ് സീറ്റില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. ബിജെപി തീരുമാനം പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നോട് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മറ്റ് എംപിമാരുടെ സീറ്റുകളൊന്നും മാറിയിട്ടില്ല.

ഈ തീരുമാനം എടുത്തത് തന്നോട് ആലോചിക്കാതെയാണ്. ഇപ്രകാരം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് ബിഹാര്‍ ബിജെപി നേതൃത്വം തന്നോട് പറയണം. ബെഗുസരായ്ക്ക് എതിരായി താന്‍ ഒന്നും ചെയ്യില്ല. എന്നാല്‍ തന്റെ ആത്മാഭിമാനം മുറിപ്പെട്ടതായി ഗിരിരാജ് സിംഗ് പറഞ്ഞു.

ബിഹാറിലെ നവാഡയില്‍നിന്നും ബെഗുസരായിലേക്ക് മാറ്റിയതിലാണ് ഗിരിരാജ് സിംഗ് പ്രതിഷേധം അറിയിച്ചത്. 2014 ല്‍ ആര്‍ജെഡിയുടെ രാജ് ബല്ലാഭ പ്രസാദിനെ വലിയ ഭൂരിപക്ഷത്തിനാണ് ഗിരിരാജ് സിംഗ് പരാജയപ്പെടുത്തിയത്. ഇത്തവണ സീറ്റ് വിഭജനത്തില്‍ നവാഡ രാം വിലാസ് പസ്വാന്റെി ലോക് ജനശക്തി പാര്‍ട്ടിക്ക് (എല്‍ജെപി) വിട്ടുകൊടുക്കേണ്ടിവന്നു. ബെഗുസരായില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറാണ് ഗിരിരാജ് സിംഗിന്റെ എതിരാളി.