കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതി; ബി.ജെ.പി നേതാവിനെക്കൊണ്ട് പിഴയടപ്പിച്ച് പോലീസ്

single-img
26 March 2019

ഭോ​പ്പാ​ല്‍: സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയ ബി.ജെ.പി എം.എല്‍.എയ്ക്ക് പിഴ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേം ഭീ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചായിരുന്നു എം.എല്‍.എ രാം ദംഗോര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയത്.

ഖാണ്ഡ്വയില്‍ ബിജെപി സ്ഥാനാര്‍ഥി എംഎല്‍എ നന്ദകുമാര്‍ സിംഗ് ചൗഹാനെ സന്ദര്‍ശിക്കാനായി വാഹനത്തില്‍ പോകുമ്പോഴാണ് രാം ദംഗോറിന്റെ വാഹനം പോലീസ് തടഞ്ഞത്. ഖാണ്ഡ്വയില്‍ രംഗപഞ്ചമി ഉത്സവം നടക്കുന്നതിനാല്‍ വഴിയില്‍ പോലീസിന്റെ വാഹന പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് രാം ദംഗോര്‍ കുടുങ്ങിയത്. നമ്പര്‍ പ്ലെയ്റ്റിനു മുകളില്‍ വലിയ അക്ഷരത്തിലാണ് ചൗക്കീദാറെന്ന് എഴുതിയിരുന്നത്.

അതേസമയം ഇതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണെന്നാണ് എം.എല്‍.എയുടെ വാദം. വാഹനത്തിന്റെ മുകളില്‍ ചൗക്കിദാര്‍ എന്നഴുതിയാല്‍ അതെങ്ങനെ നിയമലംഘനമാകുമെന്നും അദ്ദേഹം ചോദിക്കുന്നു.