‘ചൗകിദാർ ആകാനില്ല; താൻ ചൗകിദാറുകൾക്ക് ഉത്തരവുകൾ നൽകും; അവർ അത് നടപ്പാക്കും’: തുറന്നടിച്ച് സുബ്രഹ്മണ്യൻ സ്വാമി

single-img
25 March 2019

ട്വിറ്ററിൽ വൻ പ്രചാരം നേടിയ ‘മേ ഭി ചൗക്കിദാർ’ ക്യാമ്പയിന് മാർച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. രാഹുൽ ഗാന്ധിയുടെ ‘ചൗക്കിദാർ ചോർ ഹേ'(കാവൽക്കാരൻ കള്ളനാണ്) എന്ന പ്രചാരണത്തിന് മറുപടിയായാണ് മോദി പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.

ഇതോടെ ബിജെപി നേതാക്കൾ ട്വിറ്ററിൽ പേരിനൊപ്പം ചൗകിദാർ എന്ന് ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ പേരിനൊപ്പം ചൗകിദാർ എന്ന് തനിക്ക് ഉൾപ്പെടുത്താനാകില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ബ്രാഹ്മണനായതിനാൽ പേരിനൊപ്പം ചൗകിദാർ എന്ന് ചേർക്കാനാകില്ലെന്നാണ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയത്.

ബ്രാഹ്മണനായതിനാൽ ഒരിക്കലും ചൗകിദാറാകില്ല. അതൊരു പ്രധാനകാര്യമാണ്. താൻ ചൗകിദാറുകൾക്ക് ഉത്തരവുകൾ നൽകും. അവർ അത് നടപ്പാക്കും. ചൗകിദാറുകളെ നിയമിക്കുന്നതിലൂടെ അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.