ധോണിയുടെ ചോദ്യങ്ങള്‍ക്ക് ആറു ഭാഷകളില്‍ ഉത്തരം; ഞെട്ടിച്ച് സിവ: വീഡിയോ

single-img
25 March 2019

ധോണിയോളം തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് മകള്‍ സിവയും. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സിവയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അച്ഛനും മകളും ഒരുമിച്ച് വരുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാറുണ്ട്.

ഇപ്പോഴിതാ അച്ഛന്‍ ധോണിയുടെ ചോദ്യങ്ങള്‍ക്ക് ആറു ഭാഷകളില്‍ ഉത്തരം പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് സിവ. തമിഴ്!, ബംഗാള്‍, ഗുജറാത്ത്, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവയും ധോണിയും തമ്മില്‍ സംസാരിക്കുന്നത്. ധോണി ചോദിക്കുന്ന ഓരോ ചോദ്യത്തിനും പെട്ടന്ന് തന്നെയാണ് സിവയുടെ മറുപടിയും. അച്ഛനും മകളും ഒന്നിച്ചുള്ള ഈ ക്യൂട്ട് വീഡിയോ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്.