വാംഖഡെ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ഋഷഭ് പന്തിന്റെ ഹെലികോപ്റ്റര്‍ സിക്‌സ്; അതും ജസ്പ്രീത് ബുംറയെ: വീഡിയോ

single-img
25 March 2019

മുംബൈയുടെ പേസ് എക്‌സ്പ്രസ് ജസ്പ്രീത് ബുംറക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തിന്റെ ഹെലികോപ്റ്റര്‍ സിക്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഡല്‍ഹി ഇന്നിംഗ്‌സിലെ 18ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ പന്താട്ടം. ബുംറയെയും കമന്റേറ്റര്‍മാരെയും അതിശയിപ്പിച്ച് പന്ത് ഗാലറിയിലെത്തിയപ്പോള്‍ വാംഖഡെ പ്രകമ്പനം കൊണ്ടു. അത്രകണ്ട് അനായാസമായിരുന്നു പന്ത് ഈ ഷോട്ട് കളിച്ചത്.

അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ഋഷഭ് 27 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പന്തിന്റെ മികവില്‍ ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ യുവി പൊരുതിയെങ്കിലും 37 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു.