പാകിസ്ഥാനിൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ഹിന്ദു പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി മ​​​​തം​​​​മാ​​​​റ്റി വി​​​​വാ​​​​ഹം ക​​​​ഴി​​​​പ്പി​​​​ച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഇമ്രാൻഖാൻ

single-img
25 March 2019

പാകിസ്ഥാനിൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ര​​​​ണ്ടു ഹിന്ദു പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി മ​​​​തം​​​​മാ​​​​റ്റി വി​​​​വാ​​​​ഹം ക​​​​ഴി​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഉ​​​​ട​​​​ന​​​​ടി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ല്കാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ര​​​​വീ​​​​ണ(13), റീ​​​​ന(15) എ​​​​ന്നീ കു​​​​ട്ടി​​​​ക​​​​ളെ ഹോ​​​​ളി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ത​​​​ലേ​​​​ന്ന് സി​​​​ന്ധി​​​​ലെ ഗോ​​​​ട്കി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. പ​​​​ഞ്ചാ​​​​ബി​​​​ലെ റ​​​​ഹിം​​​​യാ​​​​ർ​​​​ഖാ​​​​നി​​​​ലേ​​​​ക്കാ​​​​ണു കു​​​​ട്ടി​​​​ക​​​​ളെ ക​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​രു​​​​ടെ നി​​​​ക്കാ​​​​ഹ് ന​​​​ട​​​​ത്തുന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ചിരുന്നു. നി​​​​ർ​​​​ബ​​​​ന്ധ​​​​ത്തി​​​​നു വ​​​​ഴ​​​​ങ്ങി​​​​യ​​​​ല്ല ഇ​​​​സ്‌​​​​ലാം മ​​​​തം സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്ന് പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന മ​​​​റ്റൊ​​​​രു വീ​​​​ഡി​​​​യോ​​​​യും പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ എ​​​​ത്ര​​​​യും വേ​​​​ഗം മോ​​​​ചി​​​​പ്പി​​​​ക്കാ​​​​ൻ വേ​​​​ണ്ട നടപടിക​​​​ൾ എടു ക്കാനും സി​​​​ന്ധ്, പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളോട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സി​​​​ന്ധ്, പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​ക​​​​ൾ സം​​​​യുക്ത​​​​മാ​​​​യി പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ വീ​​​​ണ്ടെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ്രധാനമന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വാർ ത്താവിതരണവകുപ്പു മ​​​​ന്ത്രി ഫ​​​​വാ​​​​ദ് ചൗ​​​​ധ​​​​രി അ​​​​റി​​​​യി​​​​ച്ചു. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കു സം​​​​ര​​​​ക്ഷ​​​​ണം നല്കേണ്ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്നും ചൗ​​​​ധ​​​​രി പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഹി​​​​ന്ദു സ​​​​മു​​​​ദാ​​​​യം വ​​​​ൻ പ്ര​​​​ക്ഷോ​​​​ഭം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ക​​​​യാ​​​​ണ്. കോ​​​​ഹ്ബാ​​​​ർ, മാ​​​​ലി​​​​ക് ഗോ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. ഇ​​​​വ​​​​രും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​താ​​​​വും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വ​​​​ഴ​​​​ക്കാ​​​​ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​ലി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു പോ​​​​ലീ​​​​സി​​​​നു ന​​​​ല്കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.