തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം

single-img
25 March 2019

സംസ്ഥാനത്തെ ഞെട്ടിച്ച, തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ ഒരു യുവാവിനെ വെട്ടിക്കൊന്നു. അനിൽ എന്നയാളാണ് മരിച്ചത്.

രാത്രി 11 മണിയോടെയാണ് സംഭവം. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് യുവാവിനെ ആക്രമിച്ചത്. റോഡിൽ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്ഇ പിന്നാലെ പ്രതി ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി