നമ്മുടെ ഇത്തിരി നേരത്തെ സന്തോഷം മറ്റു ചിലരുടെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു: പ്ളാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ മേയർ വികെ പ്രശാന്ത്

single-img
25 March 2019

കടൽ ജീവികൾക്കു ഭീഷണിയാകുന്ന മാലിന്യങ്ങൾക്കെതിരെ ബോധവത്കരണവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വികെ പ്രശാന്ത്. ഒറ്റത്തവണ മാത്രമുപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മഴ വെള്ളത്തിൽ ഒഴുകി കടലിൽ എത്തുകയും കടൽ ജീവികൾക്ക് ഭീഷണിയാകുകയുമാണെന്നു പ്രശാന്ത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ ഒരു പഠനത്തിൽ തെളിഞ്ഞത് പകുതിയോളം കുഞ്ഞാമകൾ മരിക്കുന്നത് പ്ലാസ്റ്റിക്ക് ഉള്ളിൽ ചെന്നാണെന്നാണ്. നമ്മുടെ ഇത്തിരി നേരത്തെ സന്തോഷത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ മറ്റു ചിലരുടെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കുന്നുവെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

നമുക്കുമീ മരണങ്ങളിൽ പങ്കുണ്ട് ….

ഒറ്റത്തവണ മാത്രമുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് വലിച്ചെറിയുന്ന നാം ഇതെങ്ങോട്ടാണ് പിന്നെ ചെല്ലുന്നതെന്ന് ഓർക്കുന്നില്ല … മഴ വെള്ളത്തിൽ ഇവ ഒഴുകി കടലിൽ എത്തുകയും കടൽ ജീവികൾക്ക് ഭീഷണിയാകുകയുമാണ് ….

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ ഒരു പഠനത്തിൽ തെളിഞ്ഞത് പകുതിയോളം കുഞ്ഞാമകൾ മരിക്കുന്നത് പ്ലാസ്റ്റിക്ക് ഉള്ളിൽ ചെന്നാണെന്നാണ് .. നമ്മുടെ ഇത്തിരി നേരത്തെ സന്തോഷത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ ( Straw, Plastic cover ) എന്നിവ മറ്റു ചിലരുടെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു …. ഓർക്കുക ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ കഴിവതും കുറക്കുക … ഓരോ ജീവനും വിലപ്പെട്ടതു തന്നെയാണ് ….