ഫാന്‍സുകാരെ താന്‍ വിചാരിച്ചാല്‍ നിലയ്ക്ക് നിര്‍ത്താനാകില്ല: തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

single-img
25 March 2019

താന്‍ വിചാരിച്ചാല്‍ ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്താനാകില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍. ‘എനിക്ക് മറ്റൊരാളുടെ തലയില്‍ കയറിയിരുന്ന് ചിന്തിക്കാന്‍ സാധിക്കില്ല. എന്നെ ഇഷ്ടപ്പെടണമെന്നും പറയാന്‍ പറ്റില്ല, ഇഷ്ടപ്പെടരുതെന്നും പറയാന്‍ പറ്റില്ല.

ഫാന്‍സിനെ നിലയ്ക്ക് നിറുത്തിയത് കൊണ്ട് ഒരു സിനിമ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. സിനിമ വിജയിക്കണമെങ്കില്‍ വേറെ ഒരുപാട് കാര്യങ്ങള്‍ കൂടി ചേരണം. അത്തരം ചേരുവകളെല്ലാമുള്ള സിനിമയാണ് ലൂസിഫര്‍ എന്നാണ് വിശ്വാസം.

മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട്’ മോഹന്‍ലാല്‍ പറയുന്നു. മനോരമന്യൂസിന്റെ ലൂസിഫര്‍ രാജ് എന്ന പരിപാടിയിലാണ് മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍.